മാനന്തവാടി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനായി 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ - മാനന്തവാടി 173, സുൽത്താൻബത്തേരി 218, കൽപ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂർ 209, വണ്ടൂർ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകൾ. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളിലും പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങൾ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. മാനന്തവാടി സെന്റ് പാട്രിക് ഹയർസെക്കൻഡറി സ്കൂൾ, സുൽത്താൻബത്തേരി സെൻ്റ് മേരീസ് കോളേജ്, കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ, കൂടത്തായി സെന്റ് മേരീസ് എൽപി സ്‌കൂൾ, മഞ്ചേരി ചുളളക്കാട് ജിയുപി സ്കൂൾ, മൈലാടി അമൽ കോളേജ് എന്നിവടങ്ങളിൽ നിന്നാണ് വോട്ടിങ്ങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടക്കുക.
1354 polling stations will be set up in Wayanad.